ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു
ദുബൈ: ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്‌എ) ആസ്ഥാനത്ത് യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു. നവംബർ മൂന്നിന് ഔദ്യോഗികമായി ആചരിക്കുന്ന യുഎഇ പതാക ദിനത്തിൻ്റെ മുന്നേടിയായി, നവംബർ ഒന്ന് വെള്ളിയാഴ്ച പതാക ദിനാചരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് പരിപാടി നടന്നത്.
രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ ജിഡിആർഎഫ്എ ദുബൈ അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ, മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ യുഎഇ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സൈനിക പരേഡിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ജിഡിആർഎഫ്എയിലെ വിവിധ ഡിപ്പാർട്ട്മെൻ്റ് മേധാവികളും സ്വദേശികളും വിദേശികളും അടക്കമുള്ള നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
രാജ്യസ്നേഹത്തിൻ്റെയും ഒരുമയുടെയും സന്ദേശമാണ് യുഎഇ പതാകദിനം പകരുന്നതെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി യുഎഇയുടെ ഡയറക്ടറേറ്റും പരിസരവും പതാകകളാലും നിറങ്ങളാലും പ്രത്യേകം അലങ്കരിച്ചിരുന്നു.
The Dubai Government Relations Authority (GDRA) recently observed UAE Flag Day with patriotic fervor, reaffirming national unity and pride ¹. This significant event underscores the country's commitment to its heritage and future.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."