രണ്ടു കോടി രൂപ ആവശ്യപ്പെട്ട് സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍
മുംബൈ: രണ്ടു കോടി രൂപ ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയെയാണ് മുംബൈ പൊലിസ് അറസ്റ്റ് ചെയ്തത്.
സല്‍മാന്‍ ഖാനെതിരെയുള്ള ഭീഷണി സന്ദേശം മുംബൈ പൊലിസിന്റെ ട്രാഫിക് കട്രോള്‍ റൂമിലേക്കാണ് എത്തിയത്. രണ്ടു കോടി നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്നായിരുന്നു വാട്‌സ് ആപ്പ് സന്ദേശം. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ലി പൊലിസിന്റെ പ്രത്യേക സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇതാദ്യമല്ല സല്‍മാന് നേരെ വധഭീഷണി ഉയരുന്നത്. കഴിഞ്ഞ ദിവസം സല്‍മാനും കൊല്ലപ്പെട്ട എന്‍.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ മകനുമായ സീഷാനും നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ 20കാരന്‍ ഗഫ്റാന്‍ ഖാന്‍ എയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 25നാണ് സീഷാന്‍ സിദ്ദീഖിയുടെ ഓഫിസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പണം നല്‍കണമെന്നും ഇല്ലെങ്കില്‍ സല്‍മാനെയും സീഷനെയും വധിക്കുമെന്നുമായിരുന്നു സന്ദേശം.
ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം എന്ന് അവകാശപ്പെ'് സല്‍മാന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അഞ്ച് കോടിയാണ് അന്ന് ആവശ്യപ്പെട്ടത്.
പണം നല്‍കിയില്ലെങ്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ബാബ സിദ്ദീഖിയുടേതിനേക്കാള്‍ മോശമാകും സല്‍മാന്റെ അവസ്ഥയെന്നും സന്ദേശത്തില്‍ പറയുന്നു. സംഭവുമായി ബന്ധപ്പെ'് ജംഷഡ്പൂരില്‍ നിന്നുള്ള പച്ചക്കറി വില്‍പനക്കാരന്‍ ഷെയ്ഖ് ഹുസൈന്‍ എ 24 കാരനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
വധഭീഷണിയുടെ സാഹചര്യത്തില്‍ സല്‍മാന്റെ മുംബൈ ബാന്ദ്രയിലെ ഗാലക്‌സി അപാര്‍ട്‌മെന്റിന് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം സല്‍മാന്‍ കഴിയുതും അവിടെയാണ്. നേരത്തെ, താരത്തിന്റെ വീടിന് നേരെ വെടിവെപ്പ് നടന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."