HOME
DETAILS
MAL
സി.പി.എം പ്രവര്ത്തകന് അഷ്റഫ് വധക്കേസ്; 4 ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
October 28 2024 | 10:10 AM
കണ്ണൂര്‍: സി.പി.എം പ്രവര്ത്തകന് അഷ്റഫിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. പ്രനു ബാബു, വി.ഷിജില്‍, ആര്.വി.നിധീഷ്, കെ.ഉജേഷ് എന്നിവര്‍ക്കാണ് തലശേരി അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഇവര്‍ 5000 രൂപ പിഴയും ഒടുക്കണം.
2011 മെയ് 19 നാണ് അഷ്റഫിനെ പ്രതികള്‍ വെട്ടി കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ അഷ്റഫിനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അഞ്ചും ആറും പ്രതികളായ എം.ആര് ശ്രീജിത്ത്, പി.ബിനീഷ് എന്നിവരെ വെറുതെ വിട്ടു. ഏഴും എട്ടും പ്രതികളായ ഷിജിന്, സുജിത്ത് എന്നിവര്‍ വിചാരണയ്ക്ക് മുന്‍പേ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."