'ഇസ്‌റാഈലുമായി യുദ്ധത്തിനില്ല, ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി' ഇറാന്‍ പ്രസിഡന്റ്
തെഹ്‌റാന്‍: യുദ്ധം ലക്ഷ്യമിടുന്നില്ലെങ്കിലും അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഇസ്‌റാഈല്‍ വ്യോമാക്രമണത്തിന് തക്കതായ മറുപടിയ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാന്‍.
'ഞങ്ങള്‍ യുദ്ധത്തിനില്ല, പക്ഷേ എന്നാല്‍ രാജ്യത്തിന്റേയും ഇവിടുത്തെ ആളുകളുടെയും അവകാശം സംരക്ഷിക്കും. സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തിന് തക്ക മറുപടി നല്‍കും' അദ്ദേഹം പറഞ്ഞു.
ഇസ്‌റാഈല്‍ ആക്രമണം തുടര്‍ന്നാല്‍ ആശങ്കപ്പെടുത്തുന്ന നിലയിലേക്ക് സാഹചര്യം മാറുമെന്നും പെസശ്കിയാന്‍ വ്യക്തമാക്കി.
ഇസ്‌റാഈലിന് കുറ്റകൃത്യങ്ങള്‍ നടത്താനുള്ള സഹായം ചെയ്തുകൊടുക്കുന്നത് യു.എസാണെന്നും പെസശ്കിയാന്‍ വിമര്‍ശിച്ചു. ഉചിതമായ സമയത്ത് ഇസ്‌റാഈലിന് മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു.
എന്നാല്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തെ പെരുപ്പിച്ച് കാട്ടുകയോ വിലകുറച്ച് കാണുകയോ ചെയ്യരുതെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞു. ''ഇസ്‌റാഈ
ല്‍ ഭരണകൂടത്തിന്റെ തെറ്റായ കണക്കുകൂട്ടലുകള്‍ തകര്‍ക്കണം. ഇറാന്‍ യുവതയുടെയും രാജ്യത്തിന്റെയും കരുത്തും ഇച്ഛാശക്തിയും അവര്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ നിറവേറ്റുന്ന നടപടികള്‍ സ്വീകരിക്കേണ്ടത് അധികാരികളാണ്'' അദ്ദേഹം പറഞ്ഞു.
അതിനിടെ ഖാംനഈ ഹീബ്രുവില്‍ ട്വീറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന അക്കൗണ്ട് സമൂഹമാധ്യമമായ എക്‌സ് സസ്‌പെന്‍ഡ് ചെയ്തു. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ പ്രതികരിച്ചുകൊണ്ട് ഖാംനഈ ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."