ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം; അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു, ഭരണസമിതി യോഗത്തില്‍ ബഹളം
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവന്റെ ആത്മഹത്യയില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയെ പുറത്താക്കണമെന്നും അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷ ബഹളം. യു.ഡി.എഫ് അംഗങ്ങള്‍ നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയെങ്കിലും 7 ദിവസത്തിനു മുന്‍പ് നോട്ടിസ് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
പ്രതിഷേധം ശക്തമായതോടെ അജണ്ടകള്‍ തിരക്കിട്ട് പൂര്‍ത്തിയാക്കി യോഗം പിരിഞ്ഞു.ജില്ലാ പ്രസിഡന്റ് സ്ഥാനം പി.പി ദിവ്യ രാജിവെച്ച സാഹചര്യത്തില്‍ ബിനോയ് കുര്യനാണ് നിലവിലെ ചുമതല വഹിക്കുന്നത്.
അതേസമയം, പി.പി ദിവ്യയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂര്‍ എസ്.പി ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു.
ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയുകയും ജീപ്പിന്റെ താക്കോല്‍ ഊരി മാറ്റുകയും ചെയ്തു. പ്രകാശ് ബാബുവിനെയും ഹരിദാസനെയും വിട്ടയച്ചതോടെയാണ് ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള പ്രതിഷേധം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."