HOME
DETAILS

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

  
October 26 2024 | 15:10 PM

New traffic rules in UAE Violations are punishable with imprisonment and a fine of up to two lakh dirhams

ദുബൈ:യു.എ.ഇയിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമാക്കി സർക്കാർ. ഗതാഗത നിയമം സംബന്ധിച്ച പുതിയ ഫെഡറൽ ഉത്തരവനുസരിച്ച് കുറ്റകൃത്യങ്ങൾക്ക് തടവും 2 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ചുമത്തും. പുതിയ നിയമം അടുത്ത വർഷം മാർച്ച് 29ന് നിലവിൽ വരും.

നിയമ വിരുദ്ധമായി റോഡ് മുറിച്ചു കടന്നാൽ തടവോ, 5000 മുതൽ 10,000 വരെ തുക പിഴയോ നൽകുന്നതാണ്. അപകടമുണ്ടായാൽ തടവും പിഴയുമാണ് ശിക്ഷ. യു.എ.ഇയുടെ അംഗീകാരമില്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിച്ചാൽ ആദ്യ ലംഘനത്തിന് 2,000 മുതൽ 10,000 ദിർഹം വരെ പിഴ ചുമത്തും. ആവർത്തിച്ചാൽ 5,000 മുതൽ 50,000 ദിർഹം വരെ പിഴയും തടവും ശിക്ഷയായി നൽകുന്നതാണ്.

ലൈസൻസ് ഇല്ലാതെയോ, ലൈസൻസിൽ ഉൾപ്പെടാത്ത മറ്റ് വാഹനങ്ങളോ ഓടിച്ചാൽ മൂന്ന് മാസം തടവോ, 5000 മുതൽ 50,000 ദിർഹം വരെ പിഴയോ, രണ്ടും കൂടിയോ ശിക്ഷയുണ്ടാകും. നിയമ ലംഘനം ആവർത്തിച്ചാൽ 3 മാസത്തിൽ കുറയാത്ത തടവോ, 20,000 മുതൽ 1 ലക്ഷം ദിർഹം വരെ പിഴയോ, രണ്ടും കൂടിയോ ശിക്ഷയായി നൽകുന്നതാണ്. പരുക്കിന് കാരണമാവുന്ന അപകടമുണ്ടാക്കിയ ശേഷം തക്കതായ കാരണമില്ലാതെ വാഹനം നിർത്താതിരിക്കുക, അപകടത്തെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ നൽകാതിരിക്കുക. പൊലിസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നു കളയുക. കൃത്യ നിർവഹണത്തിനിടെ ട്രാഫിക്-സൈനിക-സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ ബോധപൂർവം ഇടിക്കുക തുടങ്ങിയ ഗുരുതര നിയമ ലംഘനങ്ങൾക്ക് രണ്ട് വർഷത്തിൽ കൂടാത്ത തടവും, 50000 മുതൽ 1 ലക്ഷം വരെ ദിർഹം വരെ പിഴയും ശിക്ഷയായി നൽകും.

സസ്പെൻഡ് ചെയ്തതോ റദ്ദാക്കിയതോ ആയ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുക. പ്രളയ സമയത്ത് താഴ്വരയിലൂ ടെ വാഹനം ഓടിക്കുക എന്നീ കുറ്റങ്ങൾക്കും സമാനമായ ശിക്ഷ നൽകുന്നതാണ്. നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കുക, നമ്പർ പ്ലേറ്റിലെ വിവരങ്ങൾ അനധികൃ തമായി തിരുത്തുക, നിയമ വിരുദ്ധമായുള്ള നമ്പർ പ്ലേറ്റ് ഉപയോഗം തടയാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് തടവും 20,000 ദിർഹം വരെ പിഴയും ശിക്ഷയായി ചുമത്തുന്നതാണ്.

മയക്കുമരുന്നിൻ്റെയോ മറ്റ് ലഹരി പദാർഥങ്ങളുടെയോ സ്വാധീനത്തിൽ വാഹനം ഓടിച്ചാൽ തടവും 2 ലക്ഷം ദിർഹംവരെ പിഴയും ചുമത്തും. ആദ്യ നിയമ ലംഘനത്തിന് 6 മാസത്തേക്കും, രണ്ടാമത്തേതിന് ഒരു വർഷത്തേക്കും ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും.മൂന്നാം തവണ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും. മദ്യപിച്ച് വാഹനമോടിച്ചാൽ തടവോ, 1 ലക്ഷം ദിർഹം വരെ പിഴയോ, രണ്ടും കൂടിയോ ശിക്ഷ ആദ്യ ലംഘനത്തിന് 3 മാസത്തേക്കും രണ്ടാമത്തേതിന് 6 മാസത്തേക്കും ലൈസൻസ് മരവിപ്പിക്കും. മൂന്നാം തവണ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും. സസ്പെൻഷൻ കാലയളവിൽ വാഹനമോടിടിച്ചാൽ മൂന്ന് മാസത്തിൽ കൂടാതെയുള്ള തടവോ, 10000ത്തിൽ കുറയാത്ത പിഴയോ, രണ്ടും കൂടിയോ ശിക്ഷയായി നൽകും.

അശ്രദ്ധ മൂലമുണ്ടാകുന്ന അപകടത്തിൽ മരണം സംഭവിച്ചാൽ തടവും 50,000 ദിർഹം വരെ പിഴയും ശിക്ഷയായി നൽകുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, ജീവഹാനി സംഭവിച്ചത് റെഡ് സിഗ്നൽ ചാടിക്കടന്നോ, അല്ലെങ്കിൽ മദ്യം, മയക്ക് മരുന്ന് എന്നിവയുടെ സ്വാധീനം മൂലം വാഹനം ഓടിച്ചോ ആണെങ്കിൽ ഒരുവർഷത്തിൽ കുറയാതെ ജയിൽ ശിക്ഷയും ഒരു ലക്ഷത്തിൽ കുറയാതെ പിഴയും ശിക്ഷയുണ്ടാകും.

The UAE has introduced stricter traffic regulations, with severe penalties for violations. Offenders may face imprisonment and fines reaching up to 200,000 dirhams. These rules aim to enhance road safety and reduce traffic-related incidents across the nation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  5 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago