HOME
DETAILS

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

  
October 23 2024 | 14:10 PM

While trying to pick up the mobile phone that fell between the rocks the woman got stuck upside down in the gap Despite seven hours of effort he was out

കാന്‍ബെറ: പാറയ്ക്കിടയില്‍ വീണ മൊബൈല്‍ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി  കുടുങ്ങി . ഓസ്‌ട്രേലിയന്‍ സ്വദേശിനിയായ മാറ്റില്‍ഡ കാംപ്‌ബെലാണ് പാറയ്ക്കിടയില്‍ തലകീഴായി കുടുങ്ങിയത്. ന്യൂ സൗത്ത് വേല്‍സിലെ ഹണ്ടര്‍ വാലിയില്‍ ഒക്ടോബര്‍ പന്ത്രണ്ടിനാണ് സംഭവം നടന്നത്തെങ്കിലും ഇപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

കൂട്ടുക്കാരോടോപ്പം ഹണ്ടര്‍ വാലിയില്‍ എത്തിയതായിരുന്നു മാറ്റില്‍ഡ. ഇതിനിടെയാണ് മൊബൈല്‍ പാറക്കെട്ടുകള്‍ക്കിടയിലെ മൂന്ന് മീറ്റര്‍ താഴ്ച്ചയിലേക്ക് വീണു പോയത്. മൊബൈല്‍ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ മാറ്റില്‍ഡ വിടവില്‍ കുടുങ്ങി. തല താഴെയും കാല്‍ ഭാഗം മുകളിലുമെന്ന നിലയിൽ അകപ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ മാറ്റില്‍ഡയെ മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസില്‍ വിവരമറിയിക്കുകയും ഒരു മണിക്കൂറിനുള്ളില്‍ എമര്‍ജന്‍സി സര്‍വീസ് സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പൊലിസും മെഡിക്കല്‍ സംഘവും കൂടി സ്ഥലത്തേയ്ക്ക് എത്തിച്ചേർന്നു.

തലകീഴായാണ് മാറ്റില്‍ഡ പാറ വിടവിലേക്ക് വീണത് എന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയായി. അതിന് പുറമേ വലിയ പാറക്കല്ലുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി നിൽക്കുകയായിരുന്നു. ഏഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് മാറ്റില്‍ഡയെ പുറത്തെടുത്തത്.  തന്റെ ജീവന്‍ രക്ഷിച്ചവര്‍ക്ക് മാറ്റില്‍ഡ നന്ദി അറിയിച്ചു. അതേസമയം പാറയ്ക്കിടയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പുറത്തെടുക്കാന്‍ സാധിച്ചില്ലെന്നും മാറ്റില്‍ഡ പറഞ്ഞു.

A woman got stuck upside down between rocks while trying to retrieve her fallen mobile phone. After seven hours of intense rescue efforts, she was finally freed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  2 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  2 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  2 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  2 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  2 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  2 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  2 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  2 days ago