മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.
എറണാകുളം: മൂന്നരവയസുകാരനെ പ്ലേ സ്‌കൂള്‍ അധ്യാപിക മര്‍ദിച്ച സംഭവത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. മട്ടാഞ്ചേരി സ്മാര്‍ട്ട് കിഡ്‌സ് പ്ലേ സ്‌കൂളിനെതിരെയാണ് നടപടി, സംഭവത്തില്‍ സ്‌കൂളിന് നോട്ടീസ് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.
സ്‌കൂള്‍ പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണ്. അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെ കുറിുച്ച് അന്വേഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കി. മൂന്നര വയസുകാരനെ മര്‍ദിച്ച അധ്യാപിക സീതാലക്ഷ്മിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസില്‍ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിയെ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച അധ്യാപികയെ മട്ടാഞ്ചേരി പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. വൈകുന്നേരം വീട്ടിലെത്തിയ കുട്ടി വസ്ത്രം മാറിയപ്പോഴാണ് രക്ഷിതാക്കള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ അധ്യാപികയെ പൊലിസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
A shocking incident of child abuse led to the closure of a play school in Kerala after a teacher brutally beat a 3-year-old student, sparking outrage and concerns over child safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."