ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച് ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക്
ബെയ്‌റൂത്ത്: ലബനാനില്‍ രൂക്ഷമായ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍. ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ഉന്നത നേതാവായ വാഫിഖ് സഫയെ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം. എന്നാല്‍ അദ്ദേഹം ഇസ്‌റാഈലിന്റെ വധശ്രമത്തെ അതിജീവിച്ചതായി ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരു കുടുംബത്തിലെ എട്ടുപേരും ഉള്‍പെടുന്നു. വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം, യു.എന്‍ സമാധാനസംഘത്തിന് നേരെ ഇസ്‌റാഈല്‍ മനപ്പൂര്‍വം വെടിയുതിര്‍ത്തു. ലബനാനിലാണ് സംഭവമുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റുവെന്നും സമാധാനസംഘം അറിയിച്ചു. ഗസ്സിലെ ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ക്കാനുള്ള കരുതിക്കൂട്ടിയ നീക്കമാണ് ഇസ്‌റാഈല്‍ നടത്തുന്നതെന്ന് യു.എന്‍ അന്വേ,ണ സംഘം പററയുന്നു. ഇത് ഇസ്‌റാഈല്‍ നടത്തിയ അന്താരാഷ്ട്ര നിയമങ്ങളുടെ ഏറ്റവും പുതിയ ലംഘനമാണ്. ഇതിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധവും ശക്തമാവുകയാണ്.
നകൗരയിലെ യു.എന്‍ സമാധാനസേനയുടെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും കമ്യൂണിക്കേഷന്‍ സിസ്റ്റം തകരാറിലാക്കുകയും ചെയ്തുവെന്നും യു.എന്‍ വ്യക്തമാക്കി.
ടാങ്ക് ഷെല്ലുകളും ചെറു ആയുധങ്ങളും ഉപയോഗിച്ചാണ് ഇസ്‌റാല്‍ ആക്രമണം നടത്തിയതെന്ന് ലബനാനിലെ യു.എന്‍ സമാധാനസേനയുടെ ഉദ്യോഗസ്ഥ ആന്‍ഡ്രിയ തെനന്റി പറഞ്ഞു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."