HOME
DETAILS

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

ADVERTISEMENT
  
Web Desk
September 26 2024 | 17:09 PM

Israel Rejects US Call for Ceasefire Netanyahu Orders Continued Offensive

ടെല്‍അവീവ്: വെടിനിര്‍ത്തലിനായുള്ള ആഗോള ആഹ്വാനം ഇസ്രായേല്‍ നിരസിച്ചു. ലെബനാനില്‍ ഹിസ്ബുള്ളയുമായി വെടിനിര്‍ത്തലിന് യുഎസ് ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ 21 ദിവസത്തേക്ക് വെടിനിര്‍ത്തുന്നതിനുള്ള നിര്‍ദേശമായിരുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡനും യൂറോപ്യന്‍ യൂണിയനും ചിലഅറബ് രാജ്യങ്ങളുമടക്കമുള്ള സഖ്യകക്ഷികള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്തകള്‍ സത്യമല്ലെന്നു പറഞ്ഞ നെതന്യാഹു മുഴുവന്‍ സന്നാഹങ്ങളുമുപയോഗപ്പെടുത്തി ആക്രമണം തുടരാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കുകയായിരുന്നു. 

walkie-talkie-blasts.jpg

ലബനാനില്‍ കരയുദ്ധത്തിന് ഇസ്രാഈല്‍ ഒരുങ്ങുതായി റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അമേരിക്ക വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവച്ചത്. കരയുദ്ധമാരംഭിച്ചാല്‍ ആരും വിജയിക്കാതെ എല്ലാവര്‍ക്കും നാശം മാത്രമാണുണ്ടാവുകയെന്നും ബൈഡന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വെടിനിര്‍ത്തല്‍ നിര്‍ദേശത്തോട് പ്രത്യാശ പ്രകടിപ്പിച്ച ലബനാന്‍ പ്രധാനമന്ത്രി നജീബ് മീകാത്തി പ്രശ്‌നം പരിഹരിക്കാനുള്ള അന്തര്‍ദേശീയ ശ്രമങ്ങളെ സ്വാഗതംചെയ്തു. അന്താരാഷ്ട്ര ഉടമ്പടികള്‍ ഇസ്‌റാഈല്‍ നടപ്പാക്കുകയാണ് പ്രായോഗിക പരിഹാരമെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ലെബനനിലുടനീളം പേജറുകളും വാക്കി ടോക്കികകളും പൊട്ടിത്തെറിക്കുകയും നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തെ തുടര്‍ന്നാണ് ബോംബാക്രമണം ശക്തമായത്. ഗസയിലെ ആക്രമണത്തില്‍ ഹമാസിന് ഹിസ്ബുള്ള സംരക്ഷണം നല്‍കുന്നുവെന്നാരോപിച്ചായിരുന്നു ലെബനാനില്‍ ഇസ്രാഈല്‍ ആക്രമണം നടത്തിയത്.തിങ്കളാഴ്ച മുതല്‍ ഇസ്രായേലിന്റെ വ്യോമാക്രമണം രൂക്ഷമായി. 600-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. 

israel-palestinians.jpg

 വ്യാഴാഴ്ച  ബൈറൂത് അടക്കമുള്ള ലബനാനിലെ പ്രധാന നഗരങ്ങളില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തി.  ഈ ആക്രമണങ്ങള്‍ ഇസ്രായേല്‍ കരസേന യുദ്ധത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് അമേരിക്കയ യൂറോപ്യന്‍ യൂണിയന്‍, സഖ്യരാജ്യങ്ങളും ചേര്‍ന്ന് ലബനാനില്‍ 21 ദിവസത്തെ വെടിനിര്‍ത്തലിന് ആഹ്വാനവുമായി മുന്നോട്ടുവന്നത്. എന്നാൽ അതിനെ അട്ടിമറിക്കുന്ന സമീപനമാണ് നെതന്യാഹുവിൽ നിന്ന് ഉണ്ടായത്. ദോഹ കേന്ദ്രീകരിച്ച് ഖത്തറിൻറെ മധ്യസ്ഥതയിൽ അനുനയ നീക്കങ്ങളും ഗസ്സയിൽ പരിഹാരത്തിനുള്ള സമാധാനചർച്ചകളും നടക്കാനുള്ള നീക്കത്തിനിടെയാണ് പേജർ ഭീകരാക്രമണത്തിലൂടെ ഇസ്രാഈൽ സമാധാന ചർച്ചകൾ അട്ടിമറിച്ചത്. ചോരക്കൊതി തീരാത്ത ഇസ്രാഈൽ ഒരു സമാധാന നീക്കത്തിനും തയാറാകുന്നില്ല എന്നതാണ് വാസ്തവം.

Israel rejected global calls for a ceasefire, including a proposal from the US and allies. Netanyahu instructed continued military action, despite concerns over a potential ground war in Lebanon escalating further.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  7 hours ago
No Image

ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

International
  •  8 hours ago
No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  9 hours ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  9 hours ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  10 hours ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  10 hours ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  16 hours ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  17 hours ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  18 hours ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  19 hours ago