രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്
അബുദബി/വാഷിങ്‌ടൻ:അമേരിക്കൻ സന്ദർശനം തുടരുന്ന യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ യു.എസിലെ സർവകലാശാലകളിൽ പഠിക്കുന്ന എമിറാത്തി വിദ്യാർഥികളുമായും അടുത്തിടെ ബിരുദം നേടിയ ബഹിരാകാശ സഞ്ചാരികളായ നൂറ അൽ മത്രുഷി, മുഹമ്മദ് അൽ മുല്ല എന്നിവരുമായും സംവദിച്ചു രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് ഇന്ന് യുവാക്കളിൽ നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പങ്കുവെച്ചു. രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ ശൈഖ് മുഹമ്മദ് യുവാക്കളെ ആഹ്വാനം ചെയ്തു.
ലോകം അഭൂതപൂർവമായ വേഗത്തിലാണ് സാങ്കേതിക വിദ്യയിൽ മുന്നേറുന്നതെന്നും, സാങ്കേതിക വൈദഗ്‌ധ്യമുള്ളവർ, പ്രത്യേകിച്ചും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വൈദഗ്‌ധ്യമുള്ളവരാണ് സ്വാധീനവും സമ്പത്തും കൈവശം വയ്ക്കുന്നതെന്നും യു.എ.ഇ പ്രസിഡന്റ് പറഞ്ഞു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അതിൻ്റെ മൂല്യങ്ങളും തത്വങ്ങളും സ്വഭാവവും പ്രതിഫലിപ്പിച്ചുകൊണ്ട് സ്വന്തം രാജ്യത്തിൻ്റെ അംബാസഡർമാരായി മാറാൻ അദ്ദേഹം വിദ്യാർഥികളോട് ആവശ്യപ്പെട്ടു. മുഹമ്മദ് അൽ മുല്ല. നൂറ അൽ മത്രൂഷി തുടങ്ങിയ എമിറാത്തി ബഹിരാകാശ യാത്രികർ ശൈഖ് മുഹമ്മദിനെ കണ്ടതിൽ ആഹ്ളാദം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ കഠിനമായി പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
പ്രത്യേക കാര്യങ്ങൾക്കായുള്ള പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസി ഡൻഷ്യൽ കോർട്ടിലെ പ്രത്യേക കാര്യ ഉപദേഷ്‌ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്ന്നൂൻ അൽ നഹ്‌യാൻ, ദേശീയ സുരക്ഷാ സുപ്രീം കൗൺ സിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമദ് അൽ ഷംസി, അമേരിക്കയിലെ യു.എ.ഇ അംബാസഡർ യൂസഫ് അൽ ഉതൈബ എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."