മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി
മുംബൈ: മുംബൈയില്‍ കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട്. ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വെള്ളക്കെട്ടിനെ തുടര്‍ന്ന് ലോക്കല്‍ ട്രെയിന്‍ സര്‍വിസുകള്‍ മുടങ്ങി. ഇന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
VIDEO | Heavy rainfall lashes Mumbai, leads to waterlogging inside Hanuman Temple in Chembur.
— Press Trust of India (@PTI_News) September 25, 2024
(Full video available on PTI Videos - https://t.co/n147TvqRQz) pic.twitter.com/dDC2TBuVPE
മുംബൈയിലേക്കുള്ള 14 വിമാന സര്‍വിസുകള്‍ വഴിതിരിച്ചുവിട്ടു. താഴ്ന്ന മേഖലകള്‍ വെള്ളത്തിലായതോടെ പലയിടത്തും യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ കഴിഞ്ഞ ദിവസം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ലോക്കല്‍ ട്രെയിന്‍ സര്‍വിസുകള്‍ തടസ്സപ്പെട്ടു. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തേക്ക് ഇറങ്ങേണ്ടതുള്ളൂവെന്നും മുംബൈ കോര്‍പറേഷന്‍ അഭ്യര്‍ഥിച്ചു.
86 വര്‍ഷത്തിന് ശേഷമാണ് സപ്തംബറില്‍ ഇത്ര ശക്തമായ മഴയുണ്ടാവുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നലെ വൈകീട്ട് 5.30 മുതല്‍ രാത്രി 8.30 വരെ 100 മില്ലിമീറ്ററിലേറെ മഴയാണ് ലഭിച്ചത്.
#WATCH | Maharashtra | Latest visuals from the sea near Bandra Reclamation in Mumbai, following torrential rains last evening.
— ANI (@ANI) September 26, 2024
A high tide of around 3.4 meters was expected here around 7.10 am. pic.twitter.com/A9ewZxqy0X
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."