യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു
അബുദബി/വാഷിങ്‌ടൺ: യു .എ.ഇ പ്രസിഡന്റ് ശൈഖ് മുഹ്മ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ യു.എസ് സന്ദർശന വേളയിൽ യു.എ.ഇയും അമേരിക്കയും തമ്മിൽ കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു. സാമ്പത്തിക, വ്യാപാര, കസ്റ്റംസ് സഹകരണം മെച്ചപ്പെടുത്തുക. ഇരു രാജ്യങ്ങളും തമ്മിലുള്ള കസ്റ്റംസ് വൈദഗ്‌ധ്യത്തിന്റെയും വിവരങ്ങളുടെയും കൈമാറ്റം നടത്തുക എന്നിവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് സ് ആൻഡ് പോർട്ട് സെ ക്യൂരിറ്റി (ഐ.സി.പി) ചെയർമാൻ അലി മുഹമ്മദ് അൽ ഷംസി, യു .എസ് കസ്റ്റംസ് ആൻഡ് ബോർ ഡർ പ്രൊട്ടക്ഷൻ ആക്ടിങ് കമ്മി ഷണർ ട്രോയ് എ മില്ലർ എന്നിരാ ണ് കരാറിൽ ഒപ്പുവച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താനും വ്യാപാര വിനിമയം വർധിപ്പിക്കാനും കസ്റ്റംസ് ലംഘനങ്ങളും അനധികൃത വ്യാപാരവും കുറയ്ക്കാനും വിവരങ്ങളും വൈദഗ്‌ധ്യവും കൈമാറ്റം ചെയ്യുന്നതിലൂടെ സാങ്കേതിക കസ്റ്റംസ് സഹകരണം വിപുലപ്പെടുത്താനും കരാർ സഹായിക്കുമെന്ന് അലി മുഹമ്മദ് അൽ ഷംസി പറഞ്ഞു. അമേരിക്കയുമായുള്ള കസ്റ്റംസ് കാര്യങ്ങളിലെ ഈ സഹകരണവും പരസ്പര സഹായ കരാറും ആഗോള വ്യാപാരത്തിന്റെ പ്രാദേശിക കവാടമെന്ന നിലയിൽ യു.എ.ഇയുടെ വാണിജ്യപ്രാധാന്യം വർധിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."