സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്
പ്രിയരേ,ഗ്രന്ഥകാരനും മുൻ മന്ത്രിയുമായ ഡോ എം കെ മുനീർ എം എൽഎ ചെർമാനായ പാരറ്റ് ഗ്രീൻ പബ്ലിക്കേഷൻസ് മുൻ മുഖ്യമന്ത്രിയും എഴുത്തുകാരനും ചന്ദ്രിക മുഖ്യപത്രാധിപരുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പേരിൽ സാഹിത്യ അവാർഡ് ഏർപ്പെടുത്തുന്നു.എല്ലാ വർഷവും സി എച്ച് ചരമ ദിനത്തോടനുബന്ധിച്ച് അവാർഡ് പ്രഖ്യാപിക്കുയും ഡിസംബർ മാസത്തിൽ അവാർഡ് സമർപ്പിക്കുകയും ചെയ്യും.
പ്രഥമ അവാർഡിന് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി അർഹനായി.കവി,ഗാനരചയിതാവ്,കഥാകൃത്ത്,തിരക്കഥാകൃത്ത്,ചലചിത്ര സംവിധായകൻ,നിർമ്മാതാവ് തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച തമ്പി കഴിഞ്ഞ ആറ് പതിറ്റാണ്ടായി മലയാള സാഹിത്യരംഗത്ത് നിറഞ്ഞ് നിൽക്കുകയാണ്.ഒരു ലക്ഷം രൂപയും സൈനുൽ ആബിദ് രൂപകൽപ്പന ചെയ്ത ശിൽപ്പവും സ്നേഹ പത്രവുമടങ്ങുന്നതാണ് അവാർഡ്.2024 സിസംബറിൽ കോഴിക്കോട്ട് വെച്ച് അവാർഡ് സമർപ്പിക്കും.മുതിർന്ന മാധ്യമ പ്രവർത്തകരും എഴുത്തുകാരുമായ യു കെ കുമാരൻ , ഡോ ശ്രീകുമാർ, നവാസ് പൂനൂർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."