യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു
ദുബൈ: 'സുരക്ഷിത സമൂഹത്തിനായി' എന്ന സന്ദേശത്തോടെ നടപ്പിലാക്കുന്ന പൊതുമാപ്പ് പദ്ധതിയിൽ ആമർ കേന്ദ്രങ്ങൾ ഇതുവരെ 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് വിജയകരമായി ക്രമീകരിച്ചതായി ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ. എഫ്.എ) അറിയിച്ചു.
പൊതുമാപ്പിന്റെ ഭാഗമായുള്ള സേവന പ്രവർത്തനങ്ങൾ ആമർ സെന്ററുകളിൽ സജീവമായി തുടരുകയാണ്. ദുബൈയിലെ 86 ആമർ സെൻ്ററുകൾ നിലവിൽ റെസിഡൻസി പുതു ക്കൽ, സ്റ്റാറ്റസ് ക്രമീകരണം, എക്സിറ്റ് പെർമിറ്റ്. നഷ്‌ടപ്പെട്ട ഡോക്യുമെന്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ നൽകുന്നുണ്ട്. അതിനിടെ, ആമർ കേന്ദ്രങ്ങൾ വഴി 7,401 പേർക്ക് സ്വ ന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള എക്സിറ്റ് പെർമിറ്റുകൾ നൽകിയതായി ജി.ഡി. ആർ.എഫ്.എ അറിയിച്ചു. ആമർ സെൻ്ററുകൾ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനായി പ്രവർത്തിച്ചു വരുന്നു. സ്റ്റാറ്റസ് ക്രമീകരണത്തി നുള്ള നടപടികൾ വേഗത്തി ലാക്കുന്നതിലൂടെയോ, മാർ ഗനിർദേശങ്ങൾ നൽകുന്നതി ലൂടെയോ നിയമ ലംഘകരെ സഹായിക്കാനുള്ള എല്ലാ ശ്രമ ങ്ങളും നടത്തുന്നുവെന്ന് ജി.ഡി. ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
"ആമർ സെൻ്ററുകൾ മുഖേ നയോ അല്ലെങ്കിൽ ഞങ്ങളുടെ പ്രത്യേക ടീമിൻ്റെ പിന്തുണയോ ടെയോ തങ്ങളുടെ സ്റ്റാറ്റസ് ക്ര മപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഞങ്ങൾ പൂർണ്ണമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു" - അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പൊതുമാപ്പ് പദ്ധതി യു.എ.ഇയുടെ മാനവിയ മുല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും നിയമ ലംഘകർക്ക് തങ്ങളുടെ സ്റ്റാറ്റസ് നിയമപരമായി ക്രമപ്പെടുത്താൻ, അല്ലെങ്കിൽ രാജ്യത്ത് നിന്നും മടങ്ങാൻ സ്വാതന്ത്ര്യം നൽകുകയാണ് പ്രധാന ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. പൊതുമാപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും 24 മണിക്കൂറൂം പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പറായ 8005111 എന്നതിലേക്ക് വിളിക്കണമെന്ന് ജി.ഡി.ആർ.എ ഫ്.എ അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."