പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി
അബുദബി: യു.എ .ഇ സർക്കാർ നടപ്പാക്കി വരുന്ന പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ചുരുങ്ങിയത് ആറ് മാസമെങ്കിലും വേണമെന്നത് ഒരു മാസമായി കുറച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്‌സ് സെക്യൂരിറ്റി (ഐ.സി. പി) അധികൃതരാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ തീരുമാന പ്രകാരം, ആറ് മാസത്തിൽ താഴെ പാസ്പോർട്ട് കാലാവധി ഉള്ളവർക്കും താമസ പദവി നിയമ പരമാക്കാൻ സാധിക്കുമെന്ന് ഐ.സി.പി ഡയരക്ടർ ജനറൽ മേജർ ജനറൽ സഈദ് അൽ ഖൈലി പറഞ്ഞു. പൊതുമാപ്പ് കാലയളവിൽ പാസ്പോർട്ട് പുതുക്കുന്നതിനുള്ള കാല താമസം ഒഴിവാക്കാൻ സാധിക്കുന്നുവെന്നതാണ് ഈ ഇളവിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ഇതുവഴി കൂടുതൽ പേർക്ക് പൊതുമാപ്പിന്റെ ആനുകുല്യം പ്രയോജനപ്പെടുത്തി താമസ പദവി നിയമാനുസൃതമാക്കാൻ സാധിക്കും. പൊതുമാപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഐ.സി.പി കോൾ സെന്ററിൽ വിളിക്കാമെന്ന് ഡയരക്ടർ ജനറൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."