കാണാതായിട്ട് 71ാം ദിവസം; ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെടുത്തു, വിതുമ്പി സഹോദരി ഭര്‍ത്താവും മനാഫും
ഷിരൂര്‍: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം ലോറിയില്‍ നിന്ന് പുറത്തെടുത്തു. കാണാതായി 71ാം ദിവസമാണ് ലോറിയും മൃതദേഹവും കണ്ടെടുത്തത്. അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും ലോറിയുടമ മനാഫും സാക്ഷിയായിരിക്കെയാണ് മൃതദേഹം പുറത്തെടുത്തത്.
ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ലോറിയുടെ ക്യാബിന്‍ പുറത്തെടുക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും സ്ഥലത്ത് ഉണ്ടായിരുന്നു. പുറത്തെടുത്തത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ജിതിനും വാഹനത്തിന്റെ ഉടമ മനാഫും സ്ഥിരീകരിക്കുകയായിരുന്നു.ഏറെ വൈകാരിക നിമിഷങ്ങള്‍ക്കാണ് ഷിരൂര്‍ ഇന്ന് സാക്ഷിയായത്.
വിതുമ്പലോടെയാണ് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പ്രതികരിച്ചത്.
'അര്‍ജുന്‍ തിരികെ വരില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം, പക്ഷെ എന്തെങ്കിലും അവശേഷിപ്പി കണ്ടെത്തും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു എന്നും ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു.'
അര്‍ജുന്റെ കുടുംബത്തിന് ഉത്തരം കിട്ടുക എന്നതായിരുന്നു ഇത്രയും ദിവസത്തെ തിരച്ചിലിന്റെ ലക്ഷ്യം, ഒരിക്കലും സന്തോഷമല്ല, സമാധാനമാണ് ... ഉത്തരമായി എന്നതോര്‍ത്ത് സമാധാനം മാത്രമാണുള്ളത് എന്ന് മനാഫ് പ്രതികരിച്ചു.
ജൂലൈ 16 നാണ് അര്‍ജുനെ കാണാതായത്. അന്ന് രാവിലെ 8.45നാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. തൊട്ടുപിന്നാലെ കുടുംബം അര്‍ജുനെ കാണാനില്ലെന്ന് അറിയിക്കുകയും തുടര്‍ന്ന് മാധ്യമങ്ങള്‍ ഇടപെട്ടതോടെ വാര്‍ത്തയാവുകയായിരുന്നു. വൈകാതെ തെരച്ചില്‍ ആരംഭിച്ചിരുന്നു. കര്‍ണാടകസര്‍ക്കാരും ഒപ്പം കേരള സര്‍ക്കാരും ഇടപെട്ട് ഊര്‍ജ്ജിതമായ തെരച്ചില്‍ ആരംഭിച്ചു.
arjun lorry found from gangavali river on day 71 sister husband jithin witnessed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."