HOME
DETAILS

ശശിയെ കൈവിടാതെ പാര്‍ട്ടി; അന്വേഷണമില്ല, അന്‍വറിന്റെ പരാതി സി.പി.എം തള്ളി

  
Web Desk
September 25 2024 | 09:09 AM

CPM Rejects MLA PV Anwars Allegations Stands with CM Pinarayi Vijayan

തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി ശശിക്കൊപ്പം നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് സി.പി.എം. ശശിക്കെതിരെ അന്വേഷണം നടത്തണമെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ പരാതി പാര്‍ട്ടി തള്ളി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
 
എ.ഡി.ജി.പിയെ മാറ്റുന്നത് സംബന്ധിച്ചും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടന്നുവെന്നാണ് സൂചന. എ.ഡി.ജി.പിയെ തിരക്കിട്ട് മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് എത്തി. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം തുടര്‍ നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് സി.പി.എം നിലപാട്.

സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെ തുടര്‍ച്ചയായി മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്ന പി.വി അന്‍വറിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് നേരത്തെ സി.പി.എം വ്യക്തമാക്കിയിരുന്നു. പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് സര്‍ക്കാറിനേയും പാര്‍ട്ടിയേയും ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണെന്നും അതിനാല്‍ ഇതില്‍ നിന്നും പി.വി അന്‍വര്‍ പിന്തിരിയണമെന്നും പാര്‍ട്ടി അന്‍വറിനോട് ആവശ്യപ്പെട്ടിരുന്നു.

സി.പി.എമ്മിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ താന്‍ പാര്‍ട്ടിയെ അനുസരിക്കുമെന്ന് അന്‍വറും വ്യക്തമാക്കി. ഇനി തന്റെ ഭാഗത്ത് നിന്ന് പരസ്യപ്രസ്താവനകള്‍ ഉണ്ടാവില്ലെന്ന് അന്‍വര്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago