HOME
DETAILS

പിണറായിക്കൊപ്പമുള്ള ഫേസ്ബുക്ക് കവർചിത്രം മാറ്റി പി.വി അൻവർ; ഇനി ജനത്തിനൊപ്പം, അതൃപ്തി പുകയുന്നു

  
September 23 2024 | 02:09 AM

Nilambur MLA PV Anwar has removed his cover photo featuring Chief Minister Pinarayi Vijayan from Facebook

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം സമൂഹമാധ്യമമായ ഫേസ്ബുക്കിൽ നിന്ന് ഒഴിവാക്കി നിലമ്പൂർ എംഎൽഎ പി.വി.അൻവർ. ഇനി ജനങ്ങളോടൊപ്പമാണെന്ന് സൂചിപ്പിക്കുന്ന ചിത്രമാണ് പകരമായി ഫേസ്ബുക്കിൽ കവർചിത്രമായി ചേർത്തിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ നിർദേശം വന്നതിനെ തുടർന്ന് താൽക്കാലികമായി പരസ്യപ്രസ്താവന അവസാനിപ്പിക്കുന്നതായി അൻവർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അൻവറിനെ മുഖ്യമന്ത്രിയും പാർട്ടിയും തള്ളിപ്പറഞ്ഞിരുന്നു. ഇതിന്റെ അമർഷം കൂടിയാണ് കവര്ചിത്രം മാറ്റിയതിന് പിന്നിലെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് നടന്നു കയറുന്ന ചിത്രമാണ് ഫേസ്ബുക്കിലെ കവർചിത്രമായി ഇതുവരെ ഉണ്ടായിരുന്നത്. ഇതാണ് ഇന്നലെ രാത്രി മാറ്റിയത്. സാധാരക്കാരായ ജനങ്ങളോടൊപ്പം ഇടപഴകുന്ന ചിത്രമാണു പുതുതായി കവറിൽ ചേർത്തത്. പാർട്ടിയേയും ഇടതുപക്ഷ പ്രവർത്തകരെയും ചേർത്തു നിർത്തി പോരാട്ടം തുടരനാണ് തന്റെ തീരുമാനമെന്ന് കഴിഞ്ഞ ദിവസം അൻവർ പറഞ്ഞിരുന്നു. പാർട്ടിയിൽ നിന്നും നീതി ലഭിക്കുമെന്നാണ് വിശ്വാസം. താൻ നൽകിയ പരാതികളിൽ പരിഹാരം ഉണ്ടാകുമെന്നാണ് വിശ്വാസം, അതിനാൽ താൽക്കാലികമായി പരസ്യപ്രസ്താവന അവസാനിപ്പിക്കുന്നതായി അൻവർ അറിയിച്ചു.

2024-09-2308:09:09.suprabhaatham-news.png

എഡിജിപി എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അൻവറിനെ മുഖ്യമന്ത്രിയും പാർട്ടിയും തള്ളിപ്പറഞ്ഞിരുന്നു. പി. ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഒരു തരത്തിലുള്ള പരിശോധനയും ആവശ്യമില്ലെന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്. മാതൃകാപരമായ പ്രവർത്തനമാണു ശശി നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ എഡിജിപി അജിത് കുമാറിനെതിരെ നടപടിയുണ്ടാകില്ലെന്നും വ്യക്തമാക്കി.

പി.വി അൻവറിനെ പൂർണമായി തള്ളുന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കോൺഗ്രസ് പശ്ചാത്തലമുള്ള ആളാണ് അൻവർ എന്നും മുഖ്യമന്ത്രി ആരോപിച്ചു. അൻവറിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പരോക്ഷ സൂചനയും മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. പാർട്ടിക്കുള്ളിലോ തന്റെ മുന്നിലോ അവതരിപ്പിക്കാതെ ആരോപണങ്ങളുമായി പി.വി അൻവർ നേരിട്ടു മാധ്യമങ്ങളെ കണ്ടതിൽ കടുത്ത അതൃപ്തിയും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിനു പിന്നാലെ അൻവറിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിറക്കി. അൻവറിന്റെ നിലപാടുകൾ സർക്കാരിനെയും സിപിഎമ്മിനെയും ആക്രമിക്കാൻ പാർട്ടി ശത്രുക്കൾക്ക് ആയുധമായി മാറുകയാണെന്നായിരുന്നു സിപിഎം കുറ്റപ്പെടുത്തൽ. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ നിർദേശത്തിന് പിന്നാലെ താൽക്കാലികമായി പരസ്യപ്രസ്താവന അവസാനിപ്പിക്കുന്നതായി അൻവർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കൊപ്പമുള്ള കവർചിത്രം പി.വി അൻവർ മാറ്റിയത്.

 

Nilambur MLA P.V. Anwar has removed his cover photo featuring Chief Minister Pinarayi Vijayan from Facebook. Instead, he has replaced it with an image that emphasizes his connection with the people. This change comes after a directive from the CPM state secretariat, following a period during which Anwar announced he would temporarily halt public statement



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  3 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  3 days ago