സഊദി അറേബ്യയിൽ സെപ്റ്റംബർ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത
സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2024 സെപ്റ്റംബർ 17, ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി രാജ്യത്തെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2024 സെപ്റ്റംബർ 13-നാണ് സഊദി സിവിൽ ഡിഫൻസ് മഴ സാധ്യത മുന്നറിയിപ്പ് പുറത്തുവിട്ടത്.
#الدفاع_المدني : استمرار هطول الأمطار الرعدية على بعض مناطق المملكة من يوم غدٍ الجمعة حتى الثلاثاء المقبل.#الوقاية_أمان pic.twitter.com/Wm2gMNmNPX
— الدفاع المدني السعودي (@SaudiDCD) September 12, 2024
മഴ സാധ്യത മുന്നറിയിപ്പ് പ്രകാരം സഊദി അറേബ്യയുടെ വിവിധ മേഖലകളിൽ സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 17 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്. ഇതോടൊപ്പം ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
മക്ക, തായിഫ്, മെയ്സൻ തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴ, ആലിപ്പഴം പൊഴിയൽ, കാറ്റ് എന്നിവ അനുഭവപ്പെടുന്നതാണ്. അസീർ, ജസാൻ, നജ്‌റാൻ എന്നിവിടങ്ങളിൽ ഈ കാലയളവിൽ സാമാന്യം ശക്തമായ മഴ ലഭിക്കുന്നതാണ്.താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ പൂർണമായും ഒഴിവാക്കാൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."