ധാക്ക:ഇന്ത്യയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു കളികള്‍ ജയിച്ചാണ് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയത്.ബംഗ്ലാദേശ് ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യത്തിന് അഞ്ച് റണ്‍സ് അകലെ ഇന്ത്യ പൊരുതി വീണു. 28 പന്തില്‍ 51 റണ്‍സെടുത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നടത്തിയ വെടിക്കെട്ട് ബാറ്റിംഗിനും ഇന്ത്യയെ രക്ഷിക്കാനായില്ല.
ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് ഇന്ത്യക്ക് നേടാനായത്.രോഹിത്തിന് പുറമേ ശ്രേയസ് അയ്യര്‍ 82, അക്‌സര്‍ പട്ടേല്‍ 56 എന്നിവരും തിളങ്ങി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് മെഹിദി ഹസന്‍ മിറാസിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് മെച്ചപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. മുഹമ്മദുല്ല 77 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.
Comments are closed for this post.