തെലങ്കാന:പൂജക്ക് ഉപയോഗിച്ച തേങ്ങയുടെ കഷ്ണം തൊണ്ടയില്‍ കുടുങ്ങി ഒരുവയസുകാരന്‍ മരിച്ചു. തെലങ്കാനയിലെ നെക്കോണ്ട മണ്ഡലില്‍ ഞായറാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. വീട്ടില്‍ പുലര്‍ച്ചെ നാലുമണിയോടെ പൂജ നടത്തുന്നതിനിടെ കരയുകയായിരുന്ന കുട്ടിക്ക് മാതാപിതാക്കള്‍ കളിക്കാനായി തേങ്ങയുടെ കഷ്ണം നല്‍കുകയായിരുന്നു.കളിക്കുന്നതിനിടെ തേങ്ങാകഷ്ണം വായയിലിട്ട കുട്ടിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ഉടനെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
Comments are closed for this post.