2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഗ്വാളിയാറില്‍ നാലു കാലുകളുള്ള പെണ്‍കുട്ടിക്ക് യുവതി ജന്മം നല്‍കി

ഗ്വാളിയാര്‍; മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നാലു കാലുകളുമായി പെണ്‍കുട്ടി ജനിച്ചു.ഗ്വാളിയാറിലെ കമല രാജ ആശുപത്രിയില്‍ ബുധനാഴ്ച്ചയാണ് സിക്കന്ദര്‍ കാമ്പൂ സ്വദേശിയായ ആരതി കുശ്‌വാഹയ എന്ന യുവതി നാലു കാലുകളുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ജനിക്കുമ്പോള്‍ 2.3 കിലോഗ്രാം ഭാരമുണ്ടായിരുന്ന കുഞ്ഞ്് ആരോഗ്യവതിയാണെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം.മറ്റെന്തെങ്കിലും വൈകല്യമു?ണ്ടോയെന്ന് ശിശുരോഗ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയാണ്.ആരോഗ്യവതിയാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ അധികമുള്ള രണ്ട് കാലുകള്‍ നീക്കം ചെയ്യാനാണ് തീരുമാനമെന്നും അതുവഴി കുഞ്ഞിന് സാധാരണ ജീവിതത്തിലേക്കെത്താന്‍ കഴിയുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.കമല രാജാ ഹോസ്പിറ്റലിലെ പീഡിയാട്രിക്‌സ് വിഭാഗത്തിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റിലാണ് പെണ്‍കുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്.

സാധാരണ ഭ്രൂണം രണ്ട് ഭാഗങ്ങളായി വിഭജിക്കുമ്പോള്‍ ശരീരം രണ്ടിടത്തായാണ് വികസിക്കുന്നത്. എന്നാല്‍ ഈ കുഞ്ഞിന്റെ കാര്യത്തില്‍ അരക്കെട്ടിന് താഴെയുള്ള ഭാഗം രണ്ട് അധികകാലുകളോടെ വികസിക്കുകയാണുണ്ടായത്.എന്നാല്‍ കാലുകള്‍ പ്രവര്‍ത്തന രഹിതമാണ്. വൈദ്യശാസ്ത്രത്തില്‍ ഇസ്‌കിയോപാഗസ് എന്നറിയപ്പെടുന്ന അവസ്ഥയാണിതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.കെ.എസ് ധക്കാട് മാധ്യമങ്ങളോട് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.