2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശബരിമല സന്ദര്‍ശിക്കാനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയില്‍, ദര്‍ശനം നടത്തിയേ മടങ്ങൂവെന്ന് തൃപ്തി; സംഘത്തിന് നേരെ ആക്രമണവും

 

കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവും ആക്ടിവിസ്റ്റുമായ തൃപ്തി ദേശായി ശബരിമലയിലേക്ക്. ഇന്നു പുലര്‍ച്ചെ അഞ്ച് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അവര്‍ക്കൊപ്പം കഴിഞ്ഞ തവണ മലചവിട്ടാനെത്തിയ ബിന്ദു അമ്മിണി അടക്കം ഭൂമാതാ ബ്രിഗേഡിലെ നാലുപേര്‍ കൂടിയുണ്ട്. കോട്ടയം വഴിയാണ് സംഘത്തിന്റെ യാത്ര. യുവതീ പ്രവേശത്തിന് സ്റ്റേ ഇല്ലെന്നും തൃപ്തി അതിനാല്‍ ദര്‍ശനം നടത്തിയ ശേഷമേ മടങ്ങൂവെന്നും അലര്‍ അറിയിച്ചു. നിലവില്‍ കൊച്ചി പൊലിസ് കമ്മിഷനര്‍ ആസ്ഥാനത്താണ് സംഘമുള്ളത്.

അതേസമയം, കൊച്ചിയില്‍ സംഘത്തിലെ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണമുണ്ടായി. ബിന്ദുവിനെ തടഞ്ഞുവച്ച ശേഷം അവര്‍ക്കു നേരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കുരുമുളക് സ്േ്രപ അടിക്കുകയായിരുന്നു. കൊച്ചി കമ്മിഷനര്‍ ഓഫിസിലേക്കു വരുന്നതിനിടെയാണ് ആക്രമണണുണ്ടായത്. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

പോലിസിനെ അറിയിക്കാതെ രഹസ്യമായാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ശബരിമല ദര്‍ശനം അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നും തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാല്‍ സംഘ്പരിവാര്‍ സംഘടനകളുടെ അക്രമാസക്ത പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്ക് മടങ്ങേണ്ടിവന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് രഹസ്യമായി അവര്‍ കൊച്ചിയിലെത്തിയത്.

desai arrives in kerala for sabarimala darshan, she left from kochi to pampa

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.