ഇന്ത്യയില്‍ എസ്.യു.വി വാഹനങ്ങളോടുളള പ്രിയം ദിനം പ്രതി വര്‍ദ്ധിച്ച് വരികയാണ്. എസ്.യു.വിന്റെ വില്‍പനയില്‍ വന്‍ തോതിലുള്ള വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായത്. അതിനാല്‍ തന്നെ കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ യൂട്ടിലിറ്റി വാഹനങ്ങള്‍ പുറത്തിറക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
എന്നാല്‍ എസ്.യു.വി വാഹനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് അതിന്റെ കോട്ടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
വാഹനം നമ്മുടെ ഉപയോഗത്തിന് യോജിച്ചതാണോ എന്ന് അറിഞ്ഞതിന് ശേഷം വാങ്ങുന്നതാണ് എപ്പോഴും ഉത്തമം.
പെര്‍ഫോമന്‍സ്
വലിയ വാഹനങ്ങളായ എസ്.യു.വികള്‍ക്ക് ഹാച്ച്ബാക്കുകളെയും സെഡാനെക്കാളും വെയ്റ്റ് കൂടുതലാണ്. അതിനാല്‍ തന്നെ ഇത്തരം വാഹനങ്ങള്‍ക്ക് പവര്‍ ടു വെയ്റ്റ് അനുപാതം എപ്പോഴും കൂടുതലായിരിക്കും. പല കമ്പനികളും സെഡാനുകളില്‍ ഉപയോഗിക്കുന്ന അതേ എഞ്ചിനുകള്‍ എസ്.യു.വികള്‍ക്കും ഉപയോഗിക്കുന്ന പ്രവണത കാണാന്‍ സാധിക്കും. ഇത് ഇത്തരം വാഹനങ്ങളുടെ പെര്‍ഫോമന്‍സ് കുറയാന്‍ കാരണമായേക്കും.
കംഫര്‍ട്ട് കുറവ്
എസ്.യു.വികള്‍ യാത്രക്കാര്‍ക്ക് കംഫേര്‍ട്ട് നല്‍കുന്നതില്‍ പൊതുവെ പിറകോട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന ഗുരുത്വാകര്‍ഷണ കേന്ദ്രമുള്ള ഇത്തരം വാഹനങ്ങള്‍ ഇരിക്കുന്നയാളുടെ ബോഡി മൂവ്‌മെന്റ് കൂട്ടാന്‍ കാരണമാകുന്നു. പൊതുവെ കടുപ്പമുള്ള സസ്‌പെന്‍ഷന്‍ സെറ്റപ്പുള്ള എസ്.യു.വികള്‍ യാത്രക്കാര്‍ക്ക് കംഫേര്‍ട്ട് നല്‍കുന്നതില്‍ താരതമ്യേനെ പുറകോട്ടാണ്.
സുരക്ഷ
മോശം ബ്രേക്കിങ് പെര്‍ഫോമന്‍സാണ് എസ്.യു.വികള്‍ക്കുള്ളത്. പെട്ടെന്ന് കാര്‍ വെട്ടിച്ചെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ ഇത്തരം കാറുകള്‍ മറിയാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ അപകടത്തില്‍ പെട്ട് കഴിഞ്ഞാല്‍ ഉള്ളിലുള്ള യാത്രക്കാര്‍ മറ്റുള്ള വാഹനങ്ങളെ അപേക്ഷിച്ച് എസ്.യു.വികളില്‍ സുരക്ഷിതരാണ്.
മൈലേജ്
എസ്.യു.വികള്‍ക്ക് പൊതുവെ മൈലേജ് കുറവാണ്. അധിക ഭാരം കുറഞ്ഞ എയര്‍ഫ്‌ലോ ലേഔട്ട് എന്നിവയാണ് എസ്.യു.വികളുടെ ഭാരക്കുറവിന് കാരണം.സെഡാന്‍, ഹാച്ച്ബാക്കുകള്‍ പോലെ സമാനമായ എഞ്ചിനുള്ള വാഹനങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ അളവിലുളള ഇന്ധനക്ഷമത മാത്രമേ എസ്.യു.വികളില്‍ നിന്നും ലഭിക്കുകയുളളൂ.
മൈലേജ് ഒരു പ്രധാന ഘടകമായി കാണുന്നവര്‍ക്ക് എസ്.യു.വികള്‍ ഒഴിവാക്കാം.
ചിലവ്
മൈലേജിനപ്പുറവും എസ്.യു.വികളെ ചിലവേറിയതാക്കുന്ന ഘടകങ്ങളുണ്ട്. വാഹനത്തിന്റെ വിലക്കൊപ്പം എസ്.യു.വികളുടെ മെയിന്റനന്‍സ് ചിലവും കൂടുതലാണ്. വലിയ വിലയുള്ള ഇവയുടെ പാര്‍ട്ട്‌സുകള്‍ക്ക് തേയ്മാനം പോലുള്ള കാര്യങ്ങള്‍ വളരെ വേഗത്തില്‍ സംഭവിക്കും. ഇതിന് പുറമെ വലിയ ടയറുകളും വാഹനത്തിന്റെ ചിലവ് കൂട്ടാന്‍ കാരണമാകുന്നു.
Comments are closed for this post.