ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കണ്ടെത്തിയ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ബാധിക്കുന്നുണ്ടെന്ന് പഠനം. ഡല്‍ഹി എയിംസ്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി) എന്നീ സ്ഥാപനങ്ങള്‍ പ്രത്യേകം പ്രത്യേകം നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ വലിയ രീതിയിലുള്ള വ്യാപനമുണ്ടാക്കിയതിനു കാരണം ഡെല്‍റ്റ വകഭേദമാണെന്നും എയിംസ് പഠനത്തില്‍ പറയുന്നു. വാക്‌സിന്‍ സ്വീകരിച്ച ശേഷവും അഞ്ച് മുതല്‍ ഏഴു ദിവസം വരെ കടുത്ത പനിയും മറ്റു ലക്ഷണങ്ങളും കാണിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 63 പേരിലാണ് എയിംസ് പഠനം നടത്തിയത്.
ഇതില്‍ 36 പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്. മറ്റുള്ളവര്‍ കൊവാകിന്റെയോ കൊവിഷീല്‍ഡിന്റെയോ ഓരോ വാക്‌സിനുകള്‍ സ്വീകരിച്ചവരും. രണ്ട് ഡോസ് സ്വീകരിച്ചവരില്‍ 60 ശതമാനം പേര്‍ക്കും ഒരു ഡോസ് സ്വീകരിച്ചവരില്‍ 76.9 ശതമാനം പേര്‍ക്കും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു.
Comments are closed for this post.