2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കണോ? മെയ് 20 മുതല്‍ അപേക്ഷിക്കാം

ഇന്ത്യയിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ ടോപ്പ് ചോയിസുകളിലൊന്നായ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്കുള്ള അഡ്മിഷന്‍ പ്രക്രിയ മെയ് 20ന് ആരംഭിക്കും. ഈ വര്‍ഷം മുതല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് രണ്ട് വ്യത്യസ്ത പോര്‍ട്ടലുകളിലൂടെയാണ് കോമണ്‍ സീറ്റ് അലോക്കേഷന്‍ പ്രക്രിയ വഴി ദല്‍ഹി യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ പ്രക്രിയ നടത്തുന്നത്.

സി.എസ്.എ.എസ് യു.ജി(CSAS UG), സി.എസ്.എ.എസ് പി.ജി(CSAS PG) എന്നീ പോര്‍ട്ടലുകള്‍ വഴിയാണ് ഇത്തവണത്തെ ദല്‍ഹി യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ പ്രക്രിയ നടക്കുന്നത്. ഈ വര്‍ഷം ചരിത്രത്തിലാധ്യമായാണ് കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിലൂടെ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്ക് പി.ജി അഡ്മിഷന്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 70 വിദ്യാര്‍ത്ഥികള്‍ക്ക് CUET എക്‌സാം വഴി ബിരുദ തലത്തിലേക്ക് ദല്‍ഹി യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ നല്‍കിയിരുന്നു.

   

ഈ വര്‍ഷം യൂണിവേഴ്‌സിറ്റിയിലേക്കുള്ള അഡ്മിഷന്‍ പ്രക്രിയ മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ എളുപ്പമായിരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. CUET എക്‌സാം വഴി ബിരുദ കോഴ്‌സുകള്‍ക്ക് കഴിഞ്ഞ ആഴ്ച്ചവരെ 14 ലക്ഷത്തോളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനം കൂടുതലാണ്. മെയ് 21 മുതല്‍ 31 വരെയാണ് CUET എക്‌സാം നടക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.