ന്യൂഡല്‍ഹി • ഡല്‍ഹി സര്‍വകലാശാല 2023-‐24 അധ്യയന വര്‍ഷത്തെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. വിവിധ കോളജുകളിലായി 71,000 സീറ്റുകളുണ്ട്. കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി) സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. 68 കോളജുകളിലായി 78 ബിരുദ പ്രോഗ്രാമുകള്‍ സര്‍വകലാശാല വാഗ്ദാനം ചെയ്യുന്നു. 198 ബി.എ പ്രോഗ്രാം കോമ്പിനേഷനുകളുമുണ്ട്. ബി.എ ഫൈന്‍ ആര്‍ട്‌സ് പ്രവേശനവും ഈ വര്‍ഷം കോമണ്‍ സീറ്റ് അലോക്കേഷന്‍ സിസ്റ്റം (സി.എസ്.എ.എസ്) വഴിയാണ്. പൊതുവിഭാഗം, ഒ.ബി.സി അപേക്ഷാര്‍ഥികള്‍ക്ക് 250 രൂപയും എസ്.സി, എസ്.ടി, അംഗപരിമിതര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 100 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. സ്‌പോര്‍ട്‌സ്, ഇ.സി.എ ക്വാട്ടകള്‍ക്ക് കീഴില്‍ പ്രവേശനം തിരഞ്ഞെടുക്കുന്നവര്‍ അധിക തുക നല്‍കേണ്ടിവരും. ഇന്നലെ മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക് : admission.uod.ac.in/
Comments are closed for this post.