2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡല്‍ഹിയിലെ 16 കാരിയുടെ കൊല: കുറ്റബോധമില്ലെന്നും തന്നെ ഒഴിവാക്കിയതിനാലാണ് കൊന്നതെന്നും പൊലിസിനോട് കാമുകന്‍

ഡല്‍ഹിയിലെ 16 കാരിയുടെ കൊല: കുറ്റബോധമില്ലെന്നും തന്നെ ഒഴിവാക്കിയതിനാലാണ് കൊന്നതെന്നും പൊലിസിനോട് കാമുകന്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടി സാക്ഷി ദീക്ഷിത് പ്രതി സാഹിലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചതാണ് കൊലപാതക കാരണമെന്ന് മൊഴി. പ്രതി സാഹില്‍ പൊലിസിന് മൊഴി നല്‍കിയതാണ് ഇക്കാര്യം. പെണ്‍കുട്ടിയെ കൊന്നതില്‍ തനിക്ക് കുറ്റബോധമില്ലെന്നും ഇയാള്‍ പൊലിസിനോട് വ്യക്തമാക്കി.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും സാഹില്‍ പക വീട്ടിയതാണെന്ന് മൊഴി നല്‍കിയിരുന്നു. സാക്ഷിയുടെ സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളാണ് പൊലിസിന് മൊഴി നല്‍കിയത്. കൊല്ലപ്പെട്ട സാക്ഷിയും സാഹിലും തമ്മില്‍ നാല് വര്‍ഷത്തെ പരിചയമാണ് ഉണ്ടായിരുന്നത്. സാഹിലിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെ ആണ് സാക്ഷി സാഹിലില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചത് എന്നും സുഹൃത്തുക്കള്‍ പൊലിസില്‍ മൊഴി നല്‍കി.

കത്തികൊണ്ട് നിരവധി തവണ കുത്തി, കല്ലു കൊണ്ട് തലക്കടിച്ചു; ഡല്‍ഹിയില്‍ പതിനാറുകാരിയെ കാമുകന്‍ അതിക്രൂരമായി കൊന്നു,തടയാതെ ആളുകള്‍

അതേസമയം സാഹിലിനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യാന്‍ ആണ് പൊലിസ് നീക്കം. കൃത്യം നടത്തിയ ശേഷം ഉത്തര്‍പ്രദേശിലേക്ക് കടക്കാന്‍ സാഹിലിനെ ആരെങ്കിലും സഹായിച്ചോ എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പൊലിസ് അന്വേഷിക്കുന്നുണ്ട്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെട്ട പ്രതി പിതാവിനെ ഇതേ ഫോണില്‍ നിന്ന് വിളിച്ചതോടെയാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ ഷാഹ്ബാദില്‍ 16 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ ഇരുപത്തി രണ്ട് തവണ കുത്തിയ സാഹില്‍ ഭാരമേറിയ കല്ല് പലതവണ ശരീരത്തിലേക്ക് ഇടുകയും ചെയ്താണ് കൊലപ്പെടുത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.