2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡല്‍ഹിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് അഞ്ഞൂറില്‍ താഴെ കൊവിഡ് കേസുകള്‍ മാത്രം; മരണം 45

 

ന്യൂഡല്‍ഹി: വലിയ ആശ്വാസം പകരുന്ന വാര്‍ത്തയാണ് രാജ്യതലസ്ഥാനത്തു നിന്ന് വരുന്നത്. ഇന്ന് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 487 കൊവിഡ് കേസുകള്‍ മാത്രം. മാര്‍ച്ച് 16ന് ശേഷം ഇതാദ്യമായാണ് ഇത്രയും താഴ്ന്ന നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.61 ആയി താഴ്ന്നു. നൂറില്‍ ഒരാള്‍ക്ക് പോലും രോഗമില്ലെന്നര്‍ഥം. അതേസമയം, മരണനിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45 കൊവിഡ് രോഗികളാണ് മരിച്ചത്.

കൊവിഡിന്റെ രണ്ടാം വരവില്‍ ഡല്‍ഹിയില്‍ വലിയ പ്രതിസന്ധിയാണുണ്ടായത്. ഓക്‌സിജന്‍ ക്ഷാമവും സംസ്‌കരിക്കാനുള്ള നീണ്ട കാത്തുനില്‍പ്പുകളും അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായിരുന്നു. മെയ്ത് മൂന്നിന് 448 പേര്‍ മരിക്കുകയുണ്ടായി. ഇതില്‍ നിന്നാണ് ഇത്രയും കുറവുണ്ടായിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.