2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘പട്ടാഭിഷേകം കഴിഞ്ഞു, അഹങ്കാരിയായ രാജാവ്’ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി

അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി

‘പട്ടാഭിഷേകം കഴിഞ്ഞു, അഹങ്കാരിയായ രാജാവ്’ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന ദിവസത്തില്‍ ഡല്‍ഹിയിലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. പൊലീസിനെ ഉപയോഗിച്ച് തെരുവില്‍ പ്രതിഷേധിക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ് ‘അഹങ്കാരിയായ രാജാവ്’ ചെയ്യുന്നതെന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ കിരീടധാരണമായാണ് പ്രധാനമന്ത്രി കണക്കാക്കുന്നതെന്നും രാഹുല്‍ ഒരു ട്വീറ്റില്‍ പറഞ്ഞിരുന്നു. മറ്റൊരു ട്വീറ്റില്‍ ‘പട്ടാഭിഷേകം കഴിഞ്ഞു അഹങ്കാരിയായ രാജാവ്’ തെരുവില്‍ പൊതുജനത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നു’ എന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

ഗുസ്തി താരങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. രാജ്യത്തിനു വേണ്ടി മെഡല്‍ നേടിയവരുടെ ശബ്ദം ബൂട്ടുകള്‍ക്കിടയില്‍ ചവിട്ടി മെതിക്കുന്ന തരത്തിലേക്ക് ബിജെപിയുടെ ധാര്‍ഷ്ട്യം വളര്‍ന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.