
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക മാര്‍ച്ചിനെ തുടര്‍ന്ന് ഇന്നലെയുണ്ടായ സംഘര്‍ഷ സംഭവങ്ങളില്‍ 10 നേതാക്കള്‍ക്കെതിരെ കേസ്. യോഗേന്ദ്ര യാദവിന്റെയും 9 കര്‍ഷക നേതാക്കളുടെയും പേരുകള്‍ എഫ്.ഐ.ആറിലുണ്ട്. മൊത്തം 22 കേസുകളാണ് ഡല്‍ഹി പൊലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിവിധ കേസുകളിലായി ഇരുനൂറോളം പേരെ ഇന്ന് പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
റിപബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ 300 ലേറെ പൊലിസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഐ.ടി.ഒയിലും ചെങ്കോട്ടയിലുമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും പരുക്കേറ്റത്.
വരും ദിവസങ്ങളില്‍ ചോദ്യംചെയ്യാനായി കര്‍ഷക നേതാക്കളെ വിളിപ്പിക്കുമെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു.
അതേസമയം, സംഭവം അന്വേഷിക്കാനായി വിമരിച്ച ജഡ്ജിമാരെ ഉള്‍ക്കൊള്ളിച്ച് കമ്മിഷന് രൂപീകരിക്കാന്‍ വേണ്ടി സുപ്രിംകോടതിയില്‍ ഹരജി എത്തിയിട്ടുണ്ട്.