2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡല്‍ഹി പൊലിസ് അനുമതി നല്‍കി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകരുടെ ട്രാക്ടറുകള്‍ ഉരുളും

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ 100 കി.മി ട്രാക്റ്റര്‍ റാലി നടത്താന്‍ ഡല്‍ഹി പൊലിസ് അനുമതി നല്‍കിയെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ഘാസിപുര്‍, സിംഘു, ടിക്രി അതിര്‍ത്തികളില്‍നിന്നാകും ട്രാക്ടര്‍ റാലി ആരംഭിക്കുകെയന്നും കര്‍ഷക സംഘടനാ നേതാവ് അഭിമന്യു കോഹര്‍ പറഞ്ഞു. കര്‍ഷക സംഘടനകളും പൊലിസും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമായിരുന്നു അഭിമന്യുവിന്റെ പ്രതികരണം.

ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടര്‍ പരേഡില്‍ പങ്കെടുക്കുമെന്ന് മറ്റൊരു കാര്‍ഷിക സംഘടനാ നേതാവ് ഗുര്‍നാം സിങ് ചദുനി പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ ജനുവരി 26ന് നീക്കം ചെയ്യപ്പെടുമെന്നും ഡല്‍ഹിയില്‍ പ്രവേശിച്ചതിനു ശേഷം കര്‍ഷകര്‍ ട്രാക്ടര്‍ റാലികള്‍ നടത്തുമെന്ന് കാര്‍ഷിക സംഘടനാ നേതാവായ ദര്‍ശന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു. വിവാഗ കാര്‍ഷിക നിയമങ്ങള്‍ക്കേതിരേ ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകരുമായുള്ള 11ാം വട്ട ചര്‍ച്ചയും ഇന്നലെ പരാജയപ്പെട്ടിരുന്നു. കാര്‍ഷിക നിയമത്തില്‍ അപാകതയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് കര്‍ഷകരും വ്യക്തമാക്കിയട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.