ന്യൂഡല്‍ഹി: എന്‍സിആര്‍ സാമ്പത്തിക മേഖലയായ ഗുരുഗ്രാമിന് സമീപമുള്ള ഹരിയാനയിലെ ജജ്ജാറില്‍ റിലയന്‍സിന്റെ നേതൃത്വത്തില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് നഗരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 8,000 ഏക്കര്‍ സ്ഥലത്താണ് നഗരം നിര്‍മിക്കുന്നത്.
220 കെവി പവര്‍ സബ്‌സ്റ്റേഷന്‍, ജലവിതരണ ശൃംഖല, ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വിശാലമായ റോഡുകളുടെ ശൃംഖലയും ഇതിനോടകം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്.
ഇവിടെ നിലവില്‍, ജാപ്പനീസ് ഭീമന്‍മാരായ നിഹോണ്‍ കോഹ്ഡന്‍, പാനസോണിക്, ഡെന്‍സോ, ടിസുസുക്കി എന്നിവയുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന നിഹോണ്‍ കോഹ്ഡന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാണ യൂണിറ്റായിരിക്കും ഇത്. മെറ്റ് സിറ്റി ഒരു ജപ്പാന്‍ ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് കൂടിയാണ്.
മെറ്റ് സിറ്റി സിഇഒ എസ് വി ഗോയല്‍ പറയുന്നതനുസരിച്ച്, കമ്പനിക്ക് 400 വ്യാവസായിക ഉപഭോക്താക്കളുണ്ട്.
ഡല്‍ഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലേക്കും മേഖലയിലെ മറ്റ് നഗരങ്ങളിലേക്കും ശക്തമായ കണക്റ്റിവിറ്റിയാണ് ഇത്. കുണ്ഡ്‌ലി മനേസര്‍ പല്‍വാല്‍ (കെഎംപി) എക്‌സ്പ്രസ്‌വേയ്ക്കും ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനു സമീപവുമാണ് നഗരം സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി മുംബൈ ഇന്‍ഡസ്ട്രിയല്‍ കോറിഡോറിന്റെ (ഡിഎംഐസി) ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറുമായി (ഡിഎഫ്‌സി) ഇതിന് റെയില്‍ കണക്റ്റിവിറ്റി ഉണ്ടായിരിക്കും.
Comments are closed for this post.