ന്യൂഡല്‍ഹി: റെഡ് ലൈനില്‍ ആറ് സ്റ്റേഷനുകളുമായി 8.2 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള പാതയായി പ്രവര്‍ത്തനമാരംഭിച്ച ഡല്‍ഹി മെട്രോ റെയിലിന് നാളെ 20 വയസ്സ്. 2002 ഡിസംബര്‍ 25ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഡി.എം.ആര്‍.സിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തതോടെയാണ് ഡല്‍ഹി മെട്രോ സഞ്ചാരം തുടങ്ങിയത്.
സംഭവബഹുലമായ രണ്ട് പതിറ്റാണ്ടാണ് ഡല്‍ഹി മെട്രോ പിന്നിടുന്നത്. ഷഹ്ദാര മുതല്‍ തീസ് ഹസാരി വരെയുള്ള 8.2 കിലോമീറ്റര്‍ ദൂരം മാത്രമുണ്ടായിരുന്ന പാത 2022ല്‍ 390 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള ശൃംഖലയായി വളര്‍ന്നു. ദേശീയ തലസ്ഥാനത്തു നിന്ന് സമീപത്തെ വന്‍ നഗരങ്ങളിലേക്ക് ഒന്നിലധികം പാതകള്‍. നിലവില്‍ ഡി.എം.ആര്‍.സിക്ക് 286 സ്റ്റേഷനുകളുണ്ട്.
രണ്ട് ദശാബ്ദക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തുന്നതിനായി ഡല്‍ഹി മെട്രോ ഇന്ന് പ്രത്യേക ട്രെയിന്‍ ഓടിക്കുന്നുണ്ട്. ആറ് കോച്ചുകളുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് കശ്മീരി ഗേറ്റ് സ്റ്റേഷനില്‍ നിന്ന് റെഡ് ലൈനിലെ വെല്‍ക്കം സ്റ്റേഷന്‍ വരെയാണ്. വെല്‍ക്കം സ്റ്റേഷനില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കുന്ന പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
Comments are closed for this post.