2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡല്‍ഹി മുനിസിപ്പല്‍ ഉപ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി: ആം ആദ്മിക്കു മികച്ച വിജയം: ബി.ജെ.പിയുടെ സീറ്റും പിടിച്ചെടുത്ത് ആപ്

  • നടന്നത്‌ കോര്‍പറേഷനിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ്‌

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി. അഞ്ചു സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലിടത്തും ആം ആദ്മി പാര്‍ട്ടി മികച്ച വിജയം കൈവരിച്ചു. ബി.ജെ.പിയുടെ കൈവശമുണ്ടായിരുന്ന ഒരു സീറ്റ് കൂടി ആം ആദ്മി പിടിച്ചെടുത്തു. ഒരു സീറ്റില്‍ കോണ്‍ഗ്രസിനാണ് കനത്ത വിജയം. ആം ആദ്മി പാര്‍ട്ടിയുടെ സീറ്റാണ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. ഒരു സീറ്റു പോലും ബി.ജെ.പിക്കു നേടാനായില്ല.

രോഹിണിയില്‍ ബി.എസ.്പി സ്ഥാനാര്‍ഥി രാജിവച്ച സീറ്റിലാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. ബി.ജെ.പിയുടെ കൈവശമുണ്ടായിരന്ന ഷാലിമാര്‍ ബാഗ് സീറ്റ് ആപ്പ് പിടിച്ചെടുത്തു. ഇത് ബി.ജെ.പി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

ഒരു വര്‍ഷം മുന്‍പ് കലാപം നടന്ന വടക്ക് കിഴക്കന്‍ ദില്ലിയിലെ ചൗഹാന്‍ ബംഗാറില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി മൊഹമ്മദ് ഇഷ്‌റാക്ക് ഖാനെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചൗധരി സുബൈര്‍ അഹമ്മദ് വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി വിജയിച്ച സീറ്റുകളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്താണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.