ന്യൂഡല്‍ഹി: ഡല്‍ഹിയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്നും അത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരും ഐ.സി.എം.ആറും മടിക്കുന്നത് എന്തിനാണെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍.
ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളും കോവിഡിന്റെ വ്യാപനം കാണാനാകും. അതിനാല്‍ തന്നെ രാജ്യത്ത് സമൂഹ വ്യാപനം നടക്കുന്നുണ്ടെന്ന് അംഗീകരിക്കണം. കേന്ദ്രസര്‍ക്കാറിനും ഐ.സി.എം.ആറിനും മാത്രമേ അത് സാധിക്കൂ -സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞു.
2.38 ലക്ഷം ആളുകള്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. വെള്ളിയാഴ്ച മാത്രം 4127 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 4,907 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിന്റെ എണ്ണം 49,834 ആണ്. ആര്‍.ടി. പി.സി.ആര്‍ ട്രൂനാറ്റ് പരിശോധനകള്‍ 11,203 നടത്തി. മൊത്തത്തില്‍ 61,037 കൊവിഡ് ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ നടത്തിയത്.
Comments are closed for this post.