ന്യൂഡല്‍ഹി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ജൂണ്‍ 9 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ചയാണ് ജെയിനിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. എ.എ.പിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരില്‍ ആരോഗ്യം, ആഭ്യന്തരം, വൈദ്യുതി, പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ജെയിന്‍.
2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ജെയിനിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. പിന്നാലെ അറസ്റ്റ് ചെയ്തു.
കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി ജെയിനിന്റെ കുടുംബത്തിന്റെ 4.81 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ ഏപ്രിലില്‍ ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു. നേരത്തെ, അനധികൃത സ്വത്ത് സമ്പാദനത്തിന് ജെയ്‌നിനെതിരെ സിബിഐ കേസെടുത്തിരുന്നു.
Comments are closed for this post.