2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡല്‍ഹി തീപിടിത്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മുണ്ട്കാ മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ തീപിടിത്തത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡി.എന്‍.എ പരിശോധന നടത്തും. ശനിയാഴ്ച്ച രാവിലെയാണ് മുഖ്യമന്ത്രി ദുരന്തസ്ഥലത്തെത്തിയത്.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

‘ഡല്‍ഹിയിലെ ദാരുണമായ തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ,’ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

ഡല്‍ഹിയിലെ തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്ന് 2 ലക്ഷം രൂപ വീതം നല്‍കുമെന്നും മോദി പ്രഖ്യാപിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ‘ഡല്‍ഹിയിലെ മുണ്ട്കയിലുണ്ടായ തീപിടിത്ത സംഭവം വളരെ ദുഃഖകരമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഞാന്‍ നിരന്തരം ബന്ധപ്പെട്ടുവരികയാണ്. ഭരണകൂടം ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. എന്‍ഡിആര്‍എഫും ഉടന്‍ തന്നെ അവിടെ എത്തും. ആളുകളെ ഒഴിപ്പിച്ച് പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിലാണ് ഞങ്ങളുടെ മുന്‍ഗണന.’ അമിത് ഷാ ട്വീറ്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News