തിരുവനന്തപുരം: സര്‍വകലാശാലകള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ നാലുവര്‍ഷബിരുദ കോഴ്‌സ് ആരംഭിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. 2024ല്‍ എല്ലായിടത്തും ഈ കോഴ്‌സ് ആരംഭിക്കും. മൂന്നാം വര്‍ഷം ബിരുദസര്‍ട്ടിഫിക്കറ്റോടെ വിദ്യാര്‍ഥിക്ക് പുറത്തുപോകാനാകുന്ന വിധത്തിലായിരിക്കും കോഴ്‌സ്. ഇതിനുള്ള സ്വാതന്ത്ര്യം സര്‍വകലാശാലകള്‍ക്കുണ്ട്. എന്നാല്‍
താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമാണ് നാലുവര്‍ഷ ബിരുദ പഠനത്തിന് അവസരമൊരുക്കുക.
ബിരുദ പാഠ്യപദ്ധതിയുടെ ഫൗണ്ടേഷന്‍ കോഴ്‌സില്‍ ഭരണഘടന, സാമൂഹികനീതി സങ്കല്‍പ്പം, ശാസ്ത്രീയവീക്ഷണം, മതനിരപേക്ഷത, ലൈംഗിക വിദ്യഭ്യാസം തുടങ്ങിയവ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ നാലുവര്‍ഷ ബിരുദം തുടങ്ങാനാവുമെന്ന് വിസിമാരുടെ യോഗത്തില്‍ കേരള സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. ഇത്തത്തില്‍ തുടങ്ങാനാകുന്ന കോഴ്‌സുകളുടെ പട്ടിക 15 ദിവസത്തിനുള്ളില്‍ സര്‍വകലാശാലകള്‍ നല്‍കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേ സമയം ഇതുസംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം പുറത്തുവന്നിട്ടില്ല.
Comments are closed for this post.