2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഭാര്യയെ പിതാവിന്റെ മുന്നിലിട്ട് പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

  • രണ്ട് ലക്ഷം രൂപ പിഴയും അടക്കണം

ഇരിങ്ങാലക്കുട: ഭാര്യയെ പിതാവിന്റെ മുന്നിലിട്ട് പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ, ചെങ്ങാലൂര്‍ കുണ്ടുകടവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ ബിരാജു(43) വിനെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഇയാളുടെ ഭാര്യ ജീതുവിനെയാണ് 2018 ഏപ്രിലില്‍ കൊലപ്പെടുത്തിയത്. തടവ് ശിക്ഷയ്ക്ക് പുറമെ രണ്ട് ലക്ഷം രൂപ പിഴയും അടക്കണം. ഇല്ലെങ്കില്‍ നാല് വര്‍ഷം കൂടി തടവില്‍ കഴിയണം.

നഷ്ടപരിഹാരം കൊല്ലപ്പെട്ട ജീതുവിന്റെ പിതാവിന് നല്‍കാനാണ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
വിവാഹശേഷം അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഇരുവരും ഇരിങ്ങാലക്കുട കുടുംബ കോടതിയില്‍ വിവാഹ മോചന ഹരജി സമര്‍പ്പിച്ചിരുന്നു. ജീതു 2018 ഏപ്രില്‍ 29 -ാം തീയതി കുണ്ടുകടവില്‍ കുടുംബശ്രീ മീറ്റിംഗിന് എത്തിച്ചേരുന്നുണ്ടെന്ന് അറിഞ്ഞാണ് പ്രതി പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി സമീപത്തെ പറമ്പില്‍ ഒളിച്ചിരുന്നത്. ഉച്ചക്ക് 2.30 യോടു കൂടി ജീതുവിന്റെ ദേഹത്ത് പ്രതി പെട്രോള്‍ കുടഞ്ഞ് തീകൊളുത്തുകയായിരുന്നുവെന്നുമാണ് കേസ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.