ഡല്‍ഹി: വിന്‍ഡോസിന് പകരമായി തദ്ദേശീയമായി വികസിപ്പിച്ച ഒ.എസുമായി പ്രതിരോധ മന്ത്രാലയം. ‘മായ’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഈ ഓപ്പറേറ്റിങ് സിസ്റ്റം, ഉടന്‍ തന്നെ പ്രതിരോധ മന്ത്രാലയത്തിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഇന്‍സ്റ്റാള്‍ ചെയ്യും. സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിരോധ മന്ത്രാലയം വിന്‍ഡോസ് ഒഴിവാക്കി പകരം മായയെ കൊണ്ട് വരുന്നത്.ഈ വര്‍ഷം അവസാനത്തോടെയാണ് മായ ഇന്‍സ്റ്റാള്‍ ചെയ്യുന്ന പ്രവര്‍ത്തനം ആരംഭിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവയും ‘മായ ഒഎസ്’ ലേക്ക് മാറാന്‍ ഒരുങ്ങുകയാണ്. 2021ല്‍ ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ക്കെതിരെ തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങള്‍ നടന്നതോടെയാണ് ഈ സംവിധാനം വികസിപ്പിക്കാനുള്ള തീരുമാനത്തിന് വേഗം കൂട്ടിയത്.ആറ് മാസത്തോളം സമയമെടുത്താണ് ഈ ഒ.എസ് നിര്‍മ്മിച്ചിരിക്കുന്നത്.ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ), സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ് (സിഡാക്), നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള ഒരു വിദഗ്ധ സംഘമാണ് ഈ ഒ.എസിന്റെ നിര്‍മ്മാണത്തിന് പിന്നില്‍.
മായ ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌കൊണ്ട് പോകാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രത്യാശിക്കുന്നത്.
Content Highlights:defence ministry introduce maya operating system
Comments are closed for this post.