2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കല്‍പ്പറ്റയില്‍ ശ്രേയാംസ്‌കുമാറിന്റെ തോല്‍വി; ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയും ലോക്കല്‍ സെക്രട്ടറിയെ നീക്കിയും സി.പി.എം

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന എം.വി.ശ്രേയാംസ് കുമാറിന്റെ തോല്‍വിയില്‍ അച്ചടക്ക നടപടി സ്വീകരിച്ച് സി.പി.എം. ഏരിയാ കമ്മറ്റി അംഗം സാജിതയെ തരം താഴ്ത്തിയും കല്‍പ്പറ്റ ലോക്കല്‍ സെക്രട്ടറി അബുവിനെ തത് സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്ത സി.പി.എം ഏരിയാ സെക്രട്ടറിയും എം.മധുവിനേയും ഏരിയാ കമ്മറ്റിയേയും ശാസിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ സി.കെ.ശശീന്ദ്രന്‍ വിജയിച്ച സീറ്റ് ഇക്കുറി എല്‍.ഡി.എഫിലേക്ക് ഘടകക്ഷിയായി എത്തിയ എല്‍.ജെ.ഡിക്ക് സി.പി.എം വിട്ടു നല്‍കിയിരുന്നു. എന്നാല്‍ സീറ്റില്‍ കോണ്‍ഗ്രസിന്റെ ടി.സിദ്ധീഖിനോട് ശ്രേയാംസ് കുമാര്‍ പരാജയപ്പെടുകയായിരുന്നു. ശ്രേയാംസിനായി താഴെത്തട്ടില്‍ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടന്നില്ലെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. എല്‍.ജെ.ഡി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും എല്‍.ഡി.എഫില്‍ പരാതി പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ശന നടപടിയിലേക്ക് സി.പി.എം ജില്ലാ നേതൃത്വം കടന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.