2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പി.കെ ഫിറോസിന് പിന്തുണ തേടി കത്വാ കേസ് അഭിഭാഷക ദീപികയുടെ റോഡ് ഷോ

കോഴിക്കോട്: താനൂരില്‍ പി.കെ ഫിറോസിന് പിന്തുണ തേടി കത്വ കേസില്‍ അഭിഭാഷക ആയിരുന്ന ദീപിക സിങ് രജാവത്തിന്റെ റോഡ് ഷോ. ഫിറോസിനെതിരേ കത്വ ഫണ്ട് തിരിമറി ആരോപണം വലിയ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ഇതിനുള്ള മറുപടി കൂടിയായിട്ടാണ് യു.ഡി.എഫിന്റെ ഈ അപ്രതീക്ഷിത നീക്കം.

 

വാഹനങ്ങളുടെ നീണ്ട നിര തന്നെ ഇരുവരുടെയും റോഡ് ഷോയ്ക്ക് അകമ്പടി നല്‍കി. ഇതിന്റെ ചിത്രങ്ങളും വിഡിയോയും ഫിറോസ് എഫ്.ബിയില്‍ പോസ്റ്റ് ചെയ്തു.

 

കത്വ ഫണ്ട് പിരിവിന്റെ പേരില്‍ യൂത്ത് ലീഗിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഡിവൈ.എഫ്.ഐ അടക്കമുള്ള സംഘടകള്‍ ഉയര്‍ത്തിയത്. കത്വവിയില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനായി പിരിച്ചെടുത്ത തുക യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ.ഫിറോസിന്റെ നേതൃത്വത്തില്‍ വകമാറ്റിയെന്നായിരുന്നു അന്നത്തെ പരാതി. ദീപികയെ പ്രചാരണത്തിനെത്തിച്ച് ഇതിനു മറുപടി നല്‍കിയിരിക്കുകയാണ് ഫിറോസ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.