2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: മേഴ്‌സിക്കുട്ടിയമ്മയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ഇ.എം.സി.സി എം.ഡി

  • കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി കൂടിയാണ് ഷിജു എം.വര്‍ഗീസ്

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംസ്ഥാനത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായിരിക്കെ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ഇ.എം.സി.സി എം.ഡി ഷിജു എം.വര്‍ഗീസ്. മന്ത്രി മത്സരിക്കുന്ന കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി കൂടിയാണ് ഷിജു. ഇ.എം.സി.സി പദ്ധതി ഇല്ലാതാക്കിയത് പ്രതിപക്ഷമാണെന്നും പ്രക്ഷോഭം ഉണ്ടായപ്പോഴാണ് സര്‍ക്കാര്‍ നയംമാറ്റിയതെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷിജു എം. വര്‍ഗീസ് പറഞ്ഞു. തന്നേയും കമ്പനിയേയും ചിലര്‍ താഴ്ത്തിക്കെട്ടി.
കോട്ടും സ്യൂട്ടും ധരിച്ച് മുഖ്യമന്ത്രിയെ കാണാനെത്തിയവരില്‍ രണ്ടുപേര്‍ ഒഴികെയുള്ളവര്‍ അമേരിക്കയിലെ ഉന്നതരായിരുന്നു. അവരുടെ അമേരിക്കയിലെ വിവരങ്ങള്‍ മുഖ്യമന്ത്രിയേയും ഫിഷറീസ് മന്ത്രിയേയും ധരിപ്പിച്ചിരുന്നു. കോണ്‍സ്റ്റുലേറ്റിലും വിവരങ്ങള്‍ കൈമാറിയിരുന്നെന്നും ഷിജു വര്‍ഗീസ് പറഞ്ഞു. എന്നാല്‍ കോണ്‍സ്റ്റുലേറ്റ് അമേരിക്കന്‍ പ്രതിനിധികളുടെ വിവരങ്ങള്‍ മറച്ചുവച്ചു. യു.ഡി.എഫ് അല്ല തന്നെ മത്സരരംഗത്തിറക്കിയത്. മേഴ്‌സിക്കുട്ടിയമ്മ തന്റെ തട്ടകത്തില്‍ വരണമെന്നും എം.ഒ.യു റദ്ദാക്കാന്‍ കാരണമെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.