2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ദിലീപിനിന്ന് നിര്‍ണായകദിനം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്, പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാല്‍ അറസ്റ്റ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഇന്ന് നിര്‍ണായകദിനം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇന്ന് 10.15ന് ആണ് വാദം കേള്‍ക്കുക.
ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. ഇത് അംഗീകരിച്ചാല്‍ നടനെ വീണ്ടും അറസ്റ്റ് ചെയ്യേണ്ടിവരും. അതുകൊണ്ടുതന്നെ എല്ലാ കണ്ണുകളും കോടതി വിധിയിലേക്കാണ്. അതേ സമയം അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. എന്നാല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് വഴുതി മാറാനുളള ശ്രമമാണ് ദിലീപിന്റേതെന്നും എല്ലാ തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേര്‍ത്തതെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരെ വധശ്രമിത്തിനുള്ള 302 വകുപ്പ് കൂടി ചേര്‍ത്തത് കഴിഞ്ഞ ദിവസമാണ്. കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. സ്‌പെഷല്‍ സിറ്റിങ് നടത്തിയാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. അധികം സമയം വാദത്തിന് എടുക്കും എന്നതു കൊണ്ടാണ് കേസ് മാറ്റുന്നതെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ജഡ്ജി വ്യക്തമാക്കിയിരുന്നു.

ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികള്‍ സമാന ഹരജി നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.