2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍; ഒക്ടോബറില്‍ തുറക്കാനായേക്കും

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം കുട്ടികള്‍ വീതമോ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമായോ ക്ലാസ് എന്നീ സാധ്യതകളാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്. അടുത്ത ആഴ്ച തന്നെ സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാവിലെയും ഉച്ചക്കും രണ്ട് ഷിഫ്റ്റ് പ്രായോഗികമാവില്ല. പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച സുപ്രിം കോടതി തീരുമാനം കാത്തിരിക്കുകയാണ് സര്‍ക്കാര്‍. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് എസ്.ഇ.ആര്‍.ടിസി ആരോഗ്യവിദഗ്ധരുമായും ചര്‍ച്ച നടത്തും. ക്യു.ഐ.പി സമിതിയുടെ അഭിപ്രായവും ആരായും.

ഇതെല്ലാം അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയും ആരോഗ്യവകുപ്പുമായി ആലോചിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ഒക്ടോബറില്‍ സ്‌കൂള്‍ തുറക്കാനാവുമെന്നാണ് പ്രതീക്കിക്കുന്നത്. 9 മുതല്‍ 12 വരെ ക്‌ളാസുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കുന്നതാണ് ആദ്യം പരിഗണിക്കുക.

ഒന്നിടവിട്ട ദിവസങ്ങളിലായി 50 ശതമാനം വീതം കുട്ടികള്‍ വീതം ക്ലാസിലെത്തുന്ന വിധമായിരിക്കും ക്രമീകരണങ്ങള്‍. ആരോഗ്യവകുപ്പിന്റേയും കോവിഡ് വിദഗ്ധ സമിതിയുടെയും അഭിപ്രായം കണക്കിലെടുത്താവും സ്‌കൂള്‍ തുറക്കേണ്ട തീയതിയും പ്രവര്‍ത്തന മാനദണ്ഡങ്ങളും തീരുമാനിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.