2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദി മടക്ക യാത്രക്കിടെ പ്രവാസി പൊതു പ്രവർത്തകൻ മരണപ്പെട്ടു

ദമാം: സഊദിയിലേക്കുള്ള യാത്രാ മധ്യേ പൊതുപ്രവർത്തകനായ പ്രവാസി മരണപ്പെട്ടു. കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാനാ ട്രഷററും അൽഖോബാർ കെഎംസിസി നേതാവും, അൽഖോബാർ ടൗൺ സമസ്ത ഇസ്‌ലാമിക് സെന്റർ നേതാവുമായ എൻ.കെ.മരക്കാർകുട്ടി ഹാജിയാണ് മരണപ്പെട്ടത്.

സഊദിയിലേക്കുള്ള യാത്രയിൽ കോഴിക്കോട് എയർപോർട്ടിൽ വെച്ചായിരുന്നു സംഭവം. കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹൃദയാഘാതം വന്നതിനെ തുടർന്ന് കൊണ്ടോട്ടി റലീഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സമസ്‌ത, കെഎംസിസി, പ്രവർത്തനങ്ങളിൽ എന്നും മുന്നിലുണ്ടായിരുന്ന ഇദ്ദേഹം ഈ രണ്ടു സംഘടനയുടെ പ്രാദേശിക രൂപീകരണത്തിലും കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന രൂപീകരണത്തിലും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. നാൽപത് വർഷത്തോളമായി പ്രവാസി ജീവിതം നയിച്ച് വരുന്ന ഇദ്ദേഹം നാല് മാസത്തെ അവധി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് മരണം മാടിവിളിച്ചത്. കുടുംബം വർഷങ്ങളോളം അൽഖോബാറിൽ താമസിച്ചിരുന്നു. ഭാര്യയും രണ്ട് ആണ്മക്കളും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് കുടുംബം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.