ആലപ്പുഴ: മാവേലിക്കരയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. തറാല്‍ വടക്കേതില്‍ അഭിമന്യു (15), ആദര്‍ശ് (17) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ മൂന്ന് പേരാണ് ശനിയാഴ്ച വൈകീട്ട് അപകടത്തില്‍പ്പെട്ടത്. മൂന്നുപേരാണിവിടെ ഒന്നിച്ച് കുളിക്കാനിറങ്ങിയത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടതായാണ് വിവരം. വീട്ടില്‍നിന്നും സൈക്കിള്‍ ചവിട്ടാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ പോയത്. കടവിലേക്കെത്തിയ സൈക്കിളുകള്‍ കരയിലുണ്ടായിരുന്നു. പിന്നീട് കടവില്‍ സൈക്കിള്‍ നിര്‍ത്തിയ ശേഷം പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു.
Comments are closed for this post.