മുംബൈ: മുംബൈയില്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. മുംബൈ ബാന്ധൂപ് വെസ്റ്റിലെ സണ്‍റൈസ് ആശുപത്രിയിയാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു തീപ്പിടിത്തം.
70 ഓളം പേരെ ആശുപത്രിയില്‍ നിന്നു രക്ഷപ്പെടുത്തി. കൊവിഡ് ബാധിച്ചു രേത്തെ മരിച്ച രണ്ടു പേരുടെ മൃതദേഹവും ആശുപത്രിയില്‍ നിന്ന് കണ്ടെത്തി.
തീപ്പിടിത്തതിന് ശേഷം ആശുപത്രിയില്‍ നിന്ന് ചില രോഗികളെ കാണാതായതായി സി.ഇ.ഒ ഡോ. ഹാഫീസ് റഹ്മാന്‍ പറഞ്ഞു. അവരെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തകുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 30 പേരെ മുലുന്ദ് ജംബോ കെയര്‍ സെന്ററിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
Comments are closed for this post.